10:27pm 04 November 2026
NEWS
രാജഗിരിയിൽ കേരളപ്പിറവി വാരാഘോഷം നടത്തി
04/11/2026  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരിയിൽ കേരളപ്പിറവി വാരാഘോഷം നടത്തി

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്സസിൽ കേരളപ്പിറവി വാരാഘോഷം നടത്തി. ആർസിഎസ്എസ് അസിസ്റ്റൻ്റ് ഡയറക്ടറായ റവ. ഡോ. ഷിന്റോ ജോസഫ് സിഎംഐ കേരളപ്പിറവി വാരാഘോഷം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.  ആർസിഎസ്എസ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. റിൻ്റിൽ മാത്യു സിഎംഐ, ആർഎസ്ഡബ്ല്യുഎ പ്രസിഡൻ്റ് ഡോ. ജയ വിജയൻ,  ഡോ. അച്ചാമ്മ അലക്സ്, ഡോ. ലീന ലിയോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മലയാള സിനിമാ പ്രശ്‌നോത്തരിയിൽ ഡോ. വിജേഷ് പി. വി., അനന്തകൃഷ്ണൻ എന്നിവർ സമ്മാനം കരസ്ഥമാക്കി. രാജഗിരി വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അവതരിപ്പിച്ച പരിപാടികൾ കാണികൾക്ക്  മനോഹരമായ ദൃശ്യ - ശ്രാവ്യ വിരുന്ന് നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img